Tuesday, August 8, 2017

പേരില്ലാ നാട്

ആരെയും പേര് ചൊല്ലി വിളിക്കാറില്ല, എന്തെങ്കിലും ആവശ്യത്തിന് ശ്രദ്ധ ക്ഷണിക്കണമെങ്കില്‍ മനോഹരമായൊരു ഗാനം പാടും. കോങ്‌തോംഗ്, മേഘാലയയിലെ ഹൃദയത്തിലുള്ള മനോഹരമായൊരു ഗ്രാമമാണിത്. ഓരോരുത്തര്‍ക്കും പേര് നല്‍കുക എന്നൊരു രീതിയെ ഗ്രാമവാസികള്‍ക്കില്ല. പകരം എല്ലാവര്‍ക്കും വ്യത്യസ്തമായൊരു ഈണം നല്‍കും.
പുരാതനകാലം മുതലുള്ള രീതിയാണിത്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്ന് സംശയം തോന്നിയേക്കാം. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന സമയം മുതല്‍ ഒരു പ്രത്യേക ഈണത്തെപ്പറ്റി ചിന്തിക്കുന്നു. ഇത് ഇടയ്ക്കിടെ മൂളുന്നു, ചിലപ്പോളത് ഒരു പക്ഷി ചിലയ്ക്കുന്നതുപോലെയോ , പൂച്ച മുരളുന്നതുപോലെയോ ആയിരിക്കാം. ഈ ഈണമാണ് പിന്നീട് കുട്ടിയുടെ പേരായി മാറുന്നത്.
കുട്ടി ജനിച്ച ശേഷം ചുറ്റുമുള്ളവരും നിരന്തരം ഈണം മൂളുന്നു. അങ്ങനെ കുഞ്ഞ് ഈ ശബ്ദം തിരിച്ചറിഞ്ഞ് തുടങ്ങുകയും ചെയ്യും. വനത്തിനുള്ളിലേക്ക് വേട്ടയ്ക്ക് പോകുമ്പോള്‍ സംഘത്തിനുള്ളില്‍ ഉള്ളവര്‍ക്ക് തന്നെ ആശയവിനിമയം നടത്തുമ്പോഴാണ് ഈണങ്ങള്‍ ഏറ്റവും പ്രയോജനകരമാകുന്നത്.
ഒരേ ഇരയെ ഉന്നം വയ്ക്കുന്ന മറ്റ് സംഘങ്ങളെുടെ കണ്ണില്‍പ്പെടാതെ പരസ്പരം നിര്‍ദ്ദേശങ്ങള്‍ നല്‍കാം. വിളിയുടെ ഉദ്ദേശമനുസരിച്ച് ഈണത്തിന്റെ രീതിയും താളവും മാറും. മറ്രൊരു രസകരമായൊരു ചടങ്ങ് കൂടിയുണ്ട് കോങ്‌തോംഗില്‍. ഗ്രാമത്തിലെ അവിവാഹിതരായ യുവാക്കള്‍ വ്യത്യസ്തമായ തങ്ങളുടെ ഈണങ്ങള്‍ മൂളും. ഏറ്റവും മനോഹരമായി ഈണമിടുന്നയാളെ ജനപ്രീയനായി തെരഞ്ഞെടുക്കും. ഇഷ്ടമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കോംങ്‌തോംഗിലെ യുവാക്കള്‍ക്ക് ഈ മത്സരം നിര്‍ണായകമാണ്.
വീഡിയോ കാണാം

സംസ്ഥാന ജീവനക്കാര്‍ 20നകം റേഷന്‍ കാര്‍ഡുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം

അനര്‍ഹരെ കണ്ടെത്താന്‍ നടപടി., സംസ്ഥാന ജീവനക്കാര്‍ 20നകം റേഷന്‍ കാര്‍ഡുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം

സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനം, യൂണിവേഴ്‌സിറ്റി, സംസ്ഥാന-ജില്ല-പ്രാഥമിക സഹകരണ സംഘം, ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്ക്, സര്‍ക്കാര്‍ നിയന്ത്രണത്തിലെ കോര്‍പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ തങ്ങളുടെ പേരുള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ആഗസ്റ്റ് 20നകം ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. റേഷന്‍ മുന്‍ഗണന പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി. മതിയായ കാരണമില്ലാതെ കാര്‍ഡ് ഹാജരാക്കാത്തവര്‍ക്കെതിരെ വകുപ്പ് അധ്യക്ഷന്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ ജീവനക്കാരുടെ വിവരം ആഗസ്റ്റ് 30ന് മുമ്പ് റിപ്പോര്‍ട്ടായി ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കണം. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുടെ സത്യവാങ്മൂലം വാങ്ങി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരിശോധനയ്ക്കായി നല്‍കണം. സംസ്ഥാനത്ത് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ട്രഷറി, ബാങ്ക് ഉദേ്യാഗസ്ഥര്‍ പരിശോധിക്കണം. മുന്‍ഗണനാ പട്ടികയിലുള്ളവരുടെ വിവരം റേഷന്‍ കാര്‍ഡ് നമ്പര്‍ സഹിതം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവരുടെ സത്യവാങ്മൂലം ഉള്‍പ്പടെ അന്വേഷണത്തിനായി നല്‍കണം. സംസ്ഥാന, ജില്ല, പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കാര്‍ഡുകള്‍ സഹകരണ സ്ഥാപന സെക്രട്ടറിമാരും സര്‍വകലാശാലകളിലേത് പരിശോധിക്കുന്നതിന് രജിസ്ട്രാര്‍മാരും നടപടി സ്വീകരിക്കണം. ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്ക് അധികൃതര്‍ ജീവനക്കാരെ ഇതു സംബന്ധിച്ച് ബോധവത്ക്കരിക്കാന്‍ നടപടി സ്വീകരിക്കണം.

ആന്റിസിപേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ട്രഷറിയില്‍ നല്‍കണം

ആന്റിസിപേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ട്രഷറിയില്‍ നല്‍കണം

ട്രഷറിയില്‍ നിന്നു നേരിട്ടും ബാങ്ക് മുഖേനയും പെന്‍ഷന്‍ വാങ്ങുന്ന രണ്ടര ലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ള പെന്‍ഷന്‍കാര്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആന്റിസിപേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സെപ്റ്റംബര്‍ 19 നകം ട്രഷറിയില്‍ ഏല്‍പ്പിക്കണം. ട്രഷറി വഴി പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറിയിലും ബാങ്ക് വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ സമീപത്തെ ട്രഷറിയും ഐ.ടി. സ്റ്റേറ്റ്‌മെന്റ് (പാന്‍ പകര്‍പ്പ് സഹിതം) നല്‍കണം. ആന്റിസിപേറ്ററി സ്റ്റേറ്റ്‌മെന്റ നല്‍കാത്തവരില്‍ നിന്നും ട്രഷറി തന്നെ ടി.ഡി.എസ് കണക്കാക്കി പെന്‍ഷനില്‍ നിന്നും ആദായ നികുതി പിടിക്കും. നികുതി ഒഴിവുകള്‍ ക്ലെയിം ചെയ്യുന്ന പെന്‍ഷന്‍കാര്‍ അതിന്റെ വിശദാംശങ്ങള്‍ ആന്റിസിപേറ്ററി ഐ.ടി സ്റ്റേറ്റ്‌മെന്റില്‍ കാണിച്ചിട്ടില്ലെങ്കില്‍ അതു കണക്കാക്കി ടി.ഡി.എസ് പിടിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

Thursday, August 3, 2017

UP/LP Cluster centers

UP മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉർദു
LP 1, 2, 3, 4ആലത്തൂർ മേഖല യിലുള്ളവർക്ക്  GGUPS പുതിയങ്കത്തു വെച്ചും,   UP ഗണിതം BRC ഹാളിലും, LP അറബിക്  GMLPS ആലത്തൂരിലും, UP സോഷ്യൽ, സയൻസ് വിഷയങ്ങൾ GSUPS മംഗലത്ത് വെച്ചും നടക്കുന്നതായിരിക്കും.
വടക്കഞ്ചേരി മേഖല 1, 2, 3, 4 MTUPS വടക്കെഞ്ചേരിയിലും,
UP സംസ്കൃതം GMLPS പാലക്കാട്‌ വെച്ചും നടക്കുന്നതായിരിക്കും.

HS Cluster Centers


Exam Time table

Muslim schools

.

HS

UP/LP

School parliament election notification

Wednesday, August 2, 2017

പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2016-17 അധ്യയനവര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 അനുപാതത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷകര്‍ക്ക് എസ്.ബി.ഐ ബാങ്കിലെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 0471-2302090, 2300524. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31.
   Application invited for Prof.Joseph Mundassery Scholarship- Last date extended up to 31.08.2017.

List of Students Eligible for Higher Level

Maths Fair Science Fair WE fair It Fair Social science Fair