Wednesday, July 26, 2017

Direction for conducting science seminar (For HS)2017-18(24.7.17)

വിദ്യാരംഗം‌ പരിശീലനം

വിദ്യാരംഗം കലാ സാഹിത്യ വേദി ഇതാദ്യമായി ഉപജില്ലാ കോ-ഓർഡിനേറ്റർമാർക്ക് സംസ്ഥാന തല പരിശീലനം നൽകുന്നു. വിദ്യാഭ്യാസ മാനേജ്മെന്റ് സ്ഥാപനമായ സീമാറ്റ് SIEMAT (State Institute for Educational Management and Training) ആണ് ദ്വിദിന പരിശീലനം നടത്തുന്നത്. സംസ്ഥാനത്തെ 160 ഉപജില്ലകളിലെ കോ - ഓർഡിനേറ്റർമാരും 14 ജില്ലാ കോ -ഓർഡിനേറ്റർമാരും ഡയറ്റ് ഫാക്കൽട്ടി അംഗങ്ങളും ഈ മാസം 29, 30 (ശനി, ഞായർ) തിയ്യതികളിൽ തിരുവനന്തപുരത്ത് സീമാറ്റ് ആസ്ഥാനത്തു നടക്കുന്ന ശില്പശാല വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വിദ്യാരംഗം പ്രവർത്തനങ്ങളുടെ അക്കാദമിക് - സംഘാടന കാര്യങ്ങൾ ചർച്ച ചെയ്യും.

Tuesday, July 18, 2017

പേർ റിവിഷൻ വീഴ്ച വരുത്തിയ പ്രധാനാധ്യാപകർക്കെതിരെ നടപടി

അധ്യാപക പുനർവിന്യാസം സംബന്ധിച്ച 18-7-17 ലെ DDE ഉത്തരവ്

Order

Guidelines to download Form 26AS ( Tax Credit Statement)


   
   ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.  സ്ഥാപനത്തിൽ നിന്നും TDS  റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ ചെയ്തപ്പോൾ വന്ന തെറ്റുകൾ  മൂലമോ ആവാം ഇത്.
     
ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ  ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്.  TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും.

തസ്തിക നിർണ്ണയം അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു




സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകർ 2017-18 അദ്ധ്യയന വർഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു കൊണ്ട് സർക്കാർ ഉത്തരവായി. മേൽ പറഞ്ഞ രീതിയിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറക്കുന്നതു വഴി പുനർവിന്യസിക്കപ്പെട്ട അദ്ധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ  അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോൾ ഹൈസ്കൂൾ അസിസ്റ്റന്റ്(കോർ സബ്ജക്ട്) ന്റെ കാര്യത്തിൽ നിർദ്ദിഷ്ട വിഷായനുപാതം കർശനമായും പാലിച്ചിരിക്കണം. ഭാഷാദ്ധ്യാപകരെ നിലനിർത്തുന്നതിനും മേല്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്. ഒന്നു മുതൽ 5 വരെ ക്ലാസ്സുകളിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 - ഉം, ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ 1:35 ഉം ആയി സർക്കാർ നേരത്തെ ഉത്തരവായിരുന്നു

Tuesday, July 4, 2017

*പ്ലസ്‌വണ്‍ സ്‌കൂള്‍* / *കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ ഫലം ജൂലൈ അഞ്ചിന്


 -----------------------------
ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തില്‍ മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് അലോട്ട്‌മെന്റ് ഫലം ഇന്ന് (ജൂലൈ അഞ്ച്) രാവിലെ 10ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് www.hscap.kerala.gov.in ല്‍ TRANSFER ALLOTMENT RESULT എന്ന ലിങ്കിലൂടെ റിസള്‍ട്ട്

Monday, July 3, 2017

ഫുട്ട്ബാൾ ടൂർണമെന്റ്

ആലത്തൂർ ഉപജില്ലാ സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണമെന്റ് 7/7/2017 വെള്ളിയാഴ്ച ചിറ്റിലംചേരി MNKMHSS ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്. പങ്കെടുക്കുന്ന ടീമുകൾ അന്നേ ദിവസം കാലത്ത് 8 മണിക്ക് റിപ്പോർട്ട് ചെയ്യുക.
കൺ വീനർ.... 9447834883

List of Students Eligible for Higher Level

Maths Fair Science Fair WE fair It Fair Social science Fair