Tuesday, July 4, 2017

*പ്ലസ്‌വണ്‍ സ്‌കൂള്‍* / *കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ ഫലം ജൂലൈ അഞ്ചിന്


 -----------------------------
ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തില്‍ മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് അലോട്ട്‌മെന്റ് ഫലം ഇന്ന് (ജൂലൈ അഞ്ച്) രാവിലെ 10ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് www.hscap.kerala.gov.in ല്‍ TRANSFER ALLOTMENT RESULT എന്ന ലിങ്കിലൂടെ റിസള്‍ട്ട്
പരിശോധിക്കാം. ലിങ്കില്‍ നിന്നും ലഭിക്കുന്ന രണ്ടു പേജുളള അലോട്ട്‌മെന്റ്സ്ലിപ്പ് പുതിയ കോമ്പിനേഷനിലേക്കോ, പുതിയ സ്‌കൂളിലേക്കോ നല്‍കി ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കുളളില്‍ പ്രവേശനം നേടണം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് RENEWAL FORM നേരത്തെ അപേക്ഷിച്ച സ്‌കൂളില്‍ നല്‍കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ APPLY ONLINEsws എന്ന ലിങ്കിലൂടെ അപേക്ഷിച്ച് പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുളള ഏതെങ്കിലും ഒരു സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരിശോധനയ്ക്ക് സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിശോധനയ്ക്ക് നല്‍കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള ഒഴിവുകളും മറ്റു വിവരങ്ങളും ജൂലൈ ആറിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിനുളള അപേക്ഷകള്‍ ജൂലൈ 10ന് വൈകിട്ട് അഞ്ച് മണിക്കുളളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.


No comments:

Post a Comment

List of Students Eligible for Higher Level

Maths Fair Science Fair WE fair It Fair Social science Fair