Wednesday, August 2, 2017

പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2016-17 അധ്യയനവര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 അനുപാതത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷകര്‍ക്ക് എസ്.ബി.ഐ ബാങ്കിലെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 0471-2302090, 2300524. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31.
   Application invited for Prof.Joseph Mundassery Scholarship- Last date extended up to 31.08.2017.

No comments:

Post a Comment

List of Students Eligible for Higher Level

Maths Fair Science Fair WE fair It Fair Social science Fair